ചങ്ങനാശേരി: പണ്ടകശാലയിലെ നവീകരിച്ച സെന്റ് ജയിംസ് കുരിശുപള്ളിയുടെ പുനഃ കൂദാശാ കര്‍മം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. വിശ്വാസവും പാരമ്പര്യങ്ങളും പവിത്രമായി കാത്തുസൂക്ഷിക്കുന്നതില്‍ വിശ്വാസികള്‍ ജാഗ്രതയുള്ളവരാകണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, റവ.ഡോ. ടോം പുത്തുന്കളം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
കത്തീഡ്രല്‍ കോ-വികാരി ഫാ.ടോബി പുളിക്കാശേരി, ഫാ.അലന് വെട്ടുകുഴിയില്‍, ഫാ.മാത്യു കരിക്കണ്ടം, ഷബിന് ആന്റണി, ജോമ കാട്ടടി, ആന്റണി പുന്നശേരി, സിബിച്ചന് കൈതാരം, ജോസുകുട്ടി നെടുമുടി, സണ്ണി കോയിപ്പള്ളി, സന്തോഷ് മുല്ലാറ മുണ്ടയ്ക്കല്‍, ഡാര്‍ലി കുട്ടംപേരൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പണ്ടകശാല കുരിശുപള്ളി പുനഃ കൂദാശാകര്‍മം നടത്തി
01:09 AM Dec 09, 2022 | Deepika.com