വൈക്കം: വൈക്കം പടിഞ്ഞാറെ നടഗോപുരം മുതൽ ബോട്ടുജെട്ടി വരെയുള്ള റോഡിലെ അനധികൃത പാർക്കിംഗ് നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.നഗരസഭ ഓഫീസിന് സമീപം കച്ചേരിക്കവല, താലൂക്ക് ഓഫീസിനു മുൻവശം എന്നിവിടങ്ങളിലാണ് ഗതാഗത കുരുക്ക്ഏറ്റവുമധികം അനുഭപ്പെടുന്നത്.
നഗരത്തിലെ ഓട പോലും അധികൃതരുടെ ഒത്താശയോടെ അനധികൃതമായി കൈയേറി വ്യാപാര സ്ഥാപനങ്ങൾ വാഹന പാർക്കിംഗിന് സൗകര്യമൊരുക്കിയതിനാൽ കാൽനടക്കാർ വാഹനമിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
വാഹന പാർക്കിംഗിന് മതിയായ സൗകര്യമില്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.
അനധികൃത വാഹന പാർക്കിംഗ് പടിഞ്ഞാറെ നടയിൽ ഗതാഗതകുരുക്ക് രൂക്ഷം
01:08 AM Dec 09, 2022 | Deepika.com