കടുത്തുരുത്തി: കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് കൊടിയേറി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 5.30 ന് കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പള്ളിയിലേക്ക് ജപമാല പ്രദിക്ഷണം.
നാളെ വൈകുന്നേരം അഞ്ചിന് കഴുന്ന് പ്രദിക്ഷണത്തിന് സ്വീകരണം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ഏഴിന് പ്രദിക്ഷണം, പ്രസംഗം, 8.30ന് പള്ളിയിലേക്കു പ്രദക്ഷിണം, ആകാശ വിസ്മയം.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. ജിനു മച്ചുകുഴി സിഎംഐ, 10ന് തിരുനാള്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം, 11.45 ന് പ്രദക്ഷിണം. 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനം. എട്ടിന് കൊടിയിറക്ക്, തിരുസ്വരൂപ പുനഃ പ്രതിഷ്ഠ.
കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളിയില്‍ തിരുനാൾ
01:07 AM Dec 09, 2022 | Deepika.com