കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി പ്രമോദ് ഉദ്ഘാടനംനിര്‍വഹിച്ചു. സംരംഭകര്‍, കെ ഡിസ്ക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍, വിവിധ പ്രാദേശിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുകയും വിവിധ തൊഴില്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയും ചെയ്തു.
മികച്ച സമ്മിശ്ര കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വിധു രാജീവ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കില റിസോഴ്സ് പേഴ്സണ്‍സ്, കുടുംബശ്രീ എംഇസി വിവിധ വകുപ്പുകളിലെ കോ-ഓർഡിനേറ്റര്‍മാര്‍ എന്നിവരും തൊഴില്‍ സഭയുടെ ഭാഗമായി. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു രക്ഷാധികാരി ആയ സംഘാടകസമിതി തൊഴില്‍സഭകള്‍ക്ക് നേതൃത്വം നല്കി.
തൊഴില്‍ സഭ ഉദ്ഘാടനം ചെയ്ത ു
01:07 AM Dec 09, 2022 | Deepika.com