കോട്ടയം: പിഎസ്സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർഥികളെ ഒഴിവാക്കി പിണറായി സർക്കാർ വിദ്യാർഥികളുടെ സ്വപ്നം തകർത്തു കേരളത്തിൽ നടപ്പിലാക്കുന്ന പിൻവാതിൽ നിയമനം നിർത്തിവയ്ക്കണമെന്നു കെ.സി. ജോസഫ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർപ്രസംഗിച്ചു.
പിൻവാതിൽ നിയമനം: യുവതലമുറയുടെ സ്വപ്നം തകർത്തു: കെ.സി. ജോസഫ്
01:07 AM Dec 09, 2022 | Deepika.com