ഏറ്റുമാനൂര്‍: അര്‍ച്ചനാ വിമന്‍സ് സെന്ററിന്റെ കുടുംബ സംഗമം - ഗൃഹോത്സവ് 2022 നാളെ വെടിമുകള് അര്‍ച്ചന വിമന്‍സ് സെന്റര്‍ കേന്ദ്ര ഓഫീസില്‍ നടക്കും. സമ്മേളനത്തില്‍ മാര്‍ത്താ ഫാരല്‍ അവാര്‍ഡ് നേടിയ അര്‍ച്ചന വിമന്‍സ് സെന്ററിന് അനുമോദനങ്ങളര്പ്പിക്കും.
രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ഗുരുസ്വാമി ഡോ. സച്ചിദാനന്ദ ഭാരതി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ഇ.എസ്. ബിജു, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിബി ചിറയില്‍, വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു എന്നിവര്‍ പ്രസംഗിക്കും.
അര്‍ച്ചന വിമന്‍സ് സെന്റര്‍ കുടുംബ സംഗമം നാളെ
01:04 AM Dec 09, 2022 | Deepika.com