ഏറ്റുമാനൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ പള്ളിമല ഭാഗത്ത് കല്ലുവെട്ട് കുഴി ജസ്റ്റിന് സണ്ണിയെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്ട്ന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20ല്‍പ്പരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആന്ധ്രപ്രദേശില്‍നിന്നു കേരളത്തിലേക്ക് 30കിലോഗ്രാം കഞ്ചാവ് കടത്തിയതിന് ഇയാള്‍ക്കെതിരേ ആന്ധ്രപ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഏറ്റുമാനൂരില്‍ എത്തിയശേഷം ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കള്ളുഷാപ്പിലുണ്ടായ അടിപിടിയെ തുടര്‍ന്ന് ജയിലില്‍ കഴിയുമ്പോഴാണ് കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.
കാപ്പാ: കരുതല്‍ തടങ്കലിലാക്കി
01:02 AM Dec 09, 2022 | Deepika.com