ഏകദിന കണ്വൻഷൻ
01:02 AM Dec 09, 2022 | Deepika.com
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇന്നു രാവിലെ 10 മുതൽ രണ്ടു വരെ കൃപാഭിഷേക ഏകദിന കണ്വൻഷൻ നടക്കും. ജപമാല, വചനപ്രഘോഷണം, ദിവ്യബലി, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രാർഥന, നൊവേന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകൾക്ക് ഫാ. മാത്യു പോളച്ചിര കാർമികത്വം വഹിക്കും.