ജെല്ലിപ്പാറ: ജെല്ലിപ്പാറ തീർഥാടന കേന്ദ്രത്തിൽ മാതാവിന്റെ തിരുനാളാഘോഷങ്ങൾ സമാപിച്ചു. തിരുനാളിനോടനുബന്ധിച്ച് താവളം ഫൊറോന പള്ളിയിൽ നിന്ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിലേക്ക് ഒന്നാം മരിയൻ തീർഥാടനം നടത്തി.
താവളം ഫൊറോന വികാരി ഫാ. ജോമിസ് കൊടകശേരിൽ തീർഥാടനം ഫ്ലാഗ് ഓഫ് ചെയ്തു. തീർഥാടനത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് പാലക്കാട് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ജനപ്രകാശം എഡിറ്റർ ഫാ. സീജോ കാരിക്കാട്ടിൽ സന്ദേശം നൽകി. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ഉൗട്ടുതിരുനാളിൽ നിരവധി പേർ പങ്കെടുത്തു. തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ മരിയൻ കണ്‍വൻഷനിൽ ആയിരങ്ങൾ പങ്കെടുത്തു.
ഇടവക വികാരി ഫാ. ജോണ്‍ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റന്റ് വികാരി ഫാ. ഹെൽബിൻ മീന്പള്ളിൽ, കൈക്കാരന്മാരായ ബേബി കണംകൊന്പിൽ, സോജൻ കൊരണ്ടക്കാട്ട് കണ്‍വീനർ അബ്രഹാം പേണ്ടാനത്ത് എന്നിവർ നേതൃത്വം നൽകി.
ജെല്ലിപ്പാറ തീർഥാടന കേന്ദ്രത്തിൽ മാതാവിന്റെ തിരുനാൾ സമാപിച്ചു
12:57 AM Dec 09, 2022 | Deepika.com