കാസര്‍ഗോഡ്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം), ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മെഗാ തൊഴില്‍മേള നാളെ രാവിലെ പത്തിനു പെരിയ ശ്രീനാരായണ കോളജില്‍ നടക്കും. ഐടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്നിക്കല്‍, മാനേജ്മെന്റ്, സെയില്‍ ആൻഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ സെക്ടറുകളിൽ 3000 ത്തോളം ഒഴിവുകളും നിലവിലുണ്ട്.
jobfest.kerala. gov.in എന്ന സൈറ്റിൽ job seeker ആയി ഓൺലൈനായി രജിസ്റ്റർ ചെയ്ത് അഡ്മിഷന് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അഡ്മിറ്റ് കാര്‍ഡുമായി എത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
കൂടെ ബയോഡാറ്റ അഞ്ചു സെറ്റ് കൈയിൽ കരുതണം. എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യാത്തവർക്കും മറ്റു ജില്ലകളിലേയോ മറ്റുസംസ്ഥാനങ്ങളിലേയോ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. മേളയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. മേള ദിവസം കോളജ് സ്റ്റോപ്പായ ചാലിങ്കാല്മൊട്ടയില് കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസ് ഉള്‍പ്പെടെ നിര്‍ത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. പത്രസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.സലീം, എപ്ലോയ്മെന്റ് ഓഫീസർ (സെൽഫ് എംപ്ലോയ്മെന്റ്) കെ.ഗീതാകുമാരി, എംപ്ലോയ്മെന്റ് ഓഫീസർ( വൊക്കേഷണൽ ഗൈഡൻസ് ) പവിത്രൻ, ജൂണിയർ സൂപ്രണ്ട് പി.പി.കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.
നിയുക്തി മെഗാ തൊഴില്‍മേള നാളെ
12:43 AM Dec 09, 2022 | Deepika.com