ബന്തടുക്ക: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു. വ്യാഴാഴ്ച കുറ്റിക്കോല്‍, കരിവേടകം, ബന്തടുക്ക വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.
കുറ്റിക്കോല്‍ വില്ലേജ് ഓഫീസില്‍ ഭൂമി പതിവ്, ഭൂമി കൈയേറ്റം, മിച്ച ഭൂമി പതിച്ചു നല്കല് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 14 അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ സ്വീകരിച്ച ശേഷം കുറ്റിക്കോല്‍ വില്ലേജില്‍ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട മോളി തോമസിന്റെ വീട് സന്ദര്‍ശിച്ചു.തുടര്‍ന്ന് കരിവേടകം, ബന്തടുക്ക വില്ലേജ് വില്ലേജ് ഓഫീസുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. കരിവേടകം വില്ലേജ് ഓഫീസില്‍ നിന്നും 14 അപേക്ഷകള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചു. ബന്തടുക്ക വില്ലേജ് ഓഫീസില്‍ നിന്നും പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. കരിവേടകം വില്ലേജ് ഓഫീസര്‍ തസ്തിക ഏഴു മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. നിലവില്‍ കുറ്റിക്കോല്‍ വില്ലേജ് ഓഫീസര്‍ക്കാണ് അധികച്ചുമതല. ഒഴിവ് നികത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കളക്ടര്‍ സ്വാഗത് ഭണ്ഡാരി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു
12:43 AM Dec 09, 2022 | Deepika.com