കാസര്‍ഗോഡ്: സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതൽ 11 വരെ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമും ജി.വി.രാജ സ്പോർട്സ് സ്കൂള്‍ ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ പങ്കെടുക്കും.
നാലു പൂളുകളിലായിട്ടാണ് മത്സരം. ദേശീയ മത്സരത്തിനുള്ള കേരള ടീമിനെ ഇവിടെനിന്നും തെരഞ്ഞെടുക്കും. ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് എ.കെ.എം.അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 11നു വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം.അച്യുതൻ, എം. രാമകൃഷ്ണൻ, അഷ്റഫ് കാർല, ഹമീദ് സ്പിക്ക്, നാസർ മൊഗ്രാൽ, സെഡ്.എ.മൊഗ്രാൽ, ടി.എം.ശുഹൈബ്, എ.കെ.ആരിഫ് എന്നിവർ സംബന്ധിച്ചു.
സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്
12:41 AM Dec 09, 2022 | Deepika.com