കരുവഞ്ചാൽ: കരുവഞ്ചാൽ ചെറുപുഷ്പം ഇടവകയ്ക്ക് പുതുതായി നിർമിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടീൽ കർമം വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി നിർവഹിച്ചു. വിശുദ്ധ കുർബാനയോടെയാണ് ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
വികാരി ഫാ. ജോസഫ് ഈനാച്ചേരി, മുൻ വികാരിമാരായ ഫാ. മാത്യു പോത്തനാമല, റവ.ഡോ.ജോർജ് കൊല്ലക്കൊമ്പിൽ, ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ,
ആലക്കോട് സെന്റ് മേരീസ് ഫൊറോന വികാരി ഫാ.മാണി ആട്ടേൽ, കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രി ഡയറക്ടർ ഫാ. ബാബു പരതേപതിക്കൽ, ഫാ. അനീഷ് മണവത്ത്, ഫാ. സേവ്യർ പുത്തൻപുര, വായാട്ടുപറമ്പ് ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള വൈദികർ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കരുവഞ്ചാൽ ദേവാലയത്തിന് തറക്കല്ലിട്ടു
12:39 AM Dec 09, 2022 | Deepika.com