ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ഷോറൂ​മി​ൽ തീ​പി​ടി​ത്തം

12:39 AM Dec 09, 2022 | Deepika.com
പി​ലാ​ത്ത​റ: പി​ലാ​ത്ത​റ​യി​ലെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ഷോ​റൂ​മി​ൽ തീ​പി​ടി​ച്ചു. പി​ലാ​ത്ത​റ ദേ​ശീ​യ​പാ​ത​യി​ൽ മേ​ല​തി​യ​ട​ത്തെ കെ.​എം.​മു​ര​ളീ​ധ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​സ് ട്രേ​ഡേ​ഴ്‌​സ് ഇ​ല​ക്ടി​ക്ക് സ്‌​കൂ​ട്ട​ര്‍ ഷോ​റൂ​മി​ലാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, അ​സി.​സ്‌​റ്റേ​ഷ​ന്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കേ​ശ​വ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ബാ​റ്റ​റി, ചാ​ര്‍​ജ​റു​ക​ള്‍, കം​പ്ര​സിം​ഗ് മോ​ട്ടോ​റു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ക​ള്‍ ന​ശി​ച്ചു. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ന്‍റെ ബാ​റ്റ​റി​ല്‍​നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.