കരട് കരിക്കുലം കൈമാറി
12:39 AM Dec 09, 2022 | Deepika.com
കണ്ണൂര്‍: സുസ്ഥിര വികസനത്തിന് സമാധാനം അനിവാര്യമാണെന്നും ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസ് നടത്തിയ ചര്‍ച്ചകളിലൂടെ ലഭിച്ച ആശയങ്ങള്‍ ഉൾപ്പെടുത്തി തയാറാക്കിയ കരട് കരിക്കുലം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അവര്‍. പീപ്പിള്‍സ് മൂവ്മെന്റ് ചെയര്മാന് ഫാ. സ്കറിയ കലൂര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് മുഖ്യാതിഥിയായി. വിജയന് ചാലോട് മുഖ്യപ്രഭാഷണം നടത്തി. പി.സി. വിജയരാജൻ, കാരയില്‍ സുകുമാരന്‍, വിജയരാഘവന്, സി. അനില്‍കുമാര്‍, ഷാജു ജോണ്‍, പി. സതീഷ് കുമാര്‍, ഷമീല്‍ ഇഞ്ചിക്കല്‍, പവിത്രന് കൊതേരി, ജയിംസ് പന്ന്യംമാക്കന്, ജനാര്ദ്ദനന് പയ്യന്നൂര്‍, ഫാ. സണ്ണി, ബിനോയ് തോമസ്, ഹരിദാസ് മംഗലശേരി എന്നിവർ പ്രസംഗിച്ചു.