കണ്ണൂർ: പള്ളിക്കുന്ന് ഗവ.എച്ച്എസ്എസ് ശതാബ്ദി ആഘോഷം 11 ന് രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യാധ്യാപകൻ പി.വി. രാജീവൻ പത്രസമ്മേളന ത്തിൽ അറിയിച്ചു. പ്രശസ്ത ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥി യാവും. തുടർന്ന് പൂർവ അധ്യാപക-അനധ്യപകരുടെ സംഗമവും വയലിൻ ഫ്യൂഷനും നടക്കും.
നാളെ വൈകുന്നേരം 3.30 കണ്ണൂർ നഗരം കേന്ദ്രീകരിച്ച് വിളംബരഘോഷ യാത്ര സംഘടിപ്പിക്കും. സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര കെ.വി.സുമേഷ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. ടൗൺ സ്ക്വയറിൽ സമാപിക്കും.
30ന് ജില്ലാതല പ്രതിഭാ സംഗമം. ജനുവരി അഞ്ച്, ആറ് തിയതികളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജുമായി സഹകരിച്ച് മെഡിക്കൽ എക്സ്പോ എന്നി വയും സംഘടിപ്പിക്കും.ജനുവരി ഏഴിന് വിദ്യാഭ്യാസ സെമിനാറിൽ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പ്രബന്ധം അവതരിപ്പിക്കും. 14 ന് പൂർവ വിദ്യാർഥികളുടെ സംഗമം. ജനുവരി 28ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടക്കും.ജാസി ഗിഫ്റ്റ് നയിക്കുന്ന മെഗാ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി, ഇ.കെ. മധുസൂദനൻ, ബെന്നി പീറ്റർ, ഹനീഷ് വാണിയങ്കണ്ടി പങ്കെടുത്തു.
പള്ളിക്കുന്ന് ഗവ.എച്ച്എസ്എസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം 11ന്
12:38 AM Dec 09, 2022 | Deepika.com