കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ സർക്കാർ ഉത്തരവിലൂടെ കവർ ന്നെടുക്കുന്ന പിണറായി സർക്കാരിന്റെ നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാ ണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. പ്രാദേശിക സർക്കാരുകളെ നോക്കു കുത്തികളാക്കി മാറ്റി പിണറായി സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണ്. ഇതിനെതിരേ ജില്ലയിലെ കോൺ ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ജില്ലാ കോൺഗ്ര സ് കമ്മിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശില്പശാലയിൽ സംസാരിക്കുകയായി രുന്നു മാർട്ടിൻ ജോർജ്.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ മോഹൻ, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, പി.സി. ഷാജി, ഡോ. കെ.വി. ഫിലോമിന, എൻ.പി. ശ്രീധരൻ, ചാക്കോ പാലക്കലോടി, കെ.പി. സാജു,
കെ. വേലായുധൻ, തോമസ് വക്കത്താനം, കൊയ്യം ജനാർദ്ദനൻ, ലിസി ജോസഫ്, ബേബി തോലാനി, ജോസ് വട്ടമല , സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ് , തുടങ്ങിയവർ പ്രസംഗിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടുകൾ പിണറായി സർക്കാർ കവർന്നെടുക്കുന്നു: കോൺഗ്രസ്
12:38 AM Dec 09, 2022 | Deepika.com