പേരാവൂർ ഫൊറോന ബൈബിൾ കൺവൻഷൻ തുടങ്ങി
12:38 AM Dec 09, 2022 | Deepika.com
തൊണ്ടിയിൽ: പേരാവൂർ ഫൊറോന ബൈബിൾ കൺവെൻഷന് തുടക്കമായി. പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ടോം ഓലിക്കരോട്ട് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാലു മുതൽ രാത്രി ഒൻപത് വരെ നടക്കുന്ന കൺവൻഷൻ 11ന് അവസാനിക്കും. തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബ്രദർ സന്തോഷ് കരുമത്ര, ഫാ. ബെന്നി പുത്തൻനടയിൽ, ഫാ. ആന്റണി വെട്ടിയാനിക്കൽ എന്നിവർ കൺവൻഷൻ നയിക്കും. ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട്, അസി. വികാരി ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ. ജോർജ് തെക്കുംചേരി, കൈക്കാരന്മാരായ ബിജു കദളിക്കാട്ടിൽ, ടോമി മാണിക്കത്താഴെ, സണ്ണി പൊട്ടങ്കൽ, മാത്യു ഇടത്താഴെ തുടങ്ങിയവർ നേതൃത്വം നൽകും.