മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനാ സംവിധാനം പുനരാരംഭിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ആർടിപിസിആർ പരിശോധനാ സംവിധാനം നിശ്ചലമായിരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ളവയ്ക്ക് ഏറെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പോസ്റ്റ്മോർട്ടങ്ങൾ ഒരു ദിവസം വരെ വൈകുന്ന സാഹചര്യമുണ്ടായെന്നും എംഎൽഎ ചൂണ്ടികാട്ടി.
ആശുപത്രിയിൽ ആർടിപിസിആർ സംവിധാനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണ ജോർജിന് എംഎൽഎ കത്തുനൽകി. സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ പ്രവർത്തിച്ചുവന്ന ‘വിമുക്തി’ ലഹരിവിമുക്ത ക്ലിനിക് പുനരാരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ആർടിപിസിആർ പരിശോധന പുനരാരംഭിക്കണമെന്ന്
12:36 AM Dec 09, 2022 | Deepika.com