ആരക്കുഴ: ആരക്കുഴയിൽ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം നാളെ നടക്കും. രാവിലെ ഒന്പതിന് പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂർ ഫ്ളാഗ് ഓഫ് ചെയ്യും. 10ന് ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഏറ്റവും കൂടുതൽ തരിശുഭൂമി കൃഷിയോഗ്യമാക്കിയ ജെഎൽജികൾക്കുള്ള പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അയൽക്കൂട്ട അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ നിർവഹിക്കും.
ആരക്കുഴയിൽ സിഡിഎസ് വാർഷികാഘോഷം നാളെ
12:36 AM Dec 09, 2022 | Deepika.com