നാ​ട്ടി​ലി​റ​ങ്ങി​യ കു​ര​ങ്ങ് കൗ​തു​ക​മാ​യി

12:35 AM Dec 09, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: നാ​ട് കാ​ണാ​നെ​ത്തി​യ കു​ര​ങ്ങ് നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ പാ​യി​പ്ര ക​ക്ഷാ​യി​പ്പ​ടി-​മി​ല്ലും​പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ഴി തെ​റ്റി​യെ​ത്തി​യ കു​ര​ങ്ങ് അ​ല​ഞ്ഞു​തി​രി​ഞ്ഞ​ത്.

ചെ​റു​വ​ട്ടൂ​ർ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കു​ര​ങ്ങ് വീ​ടു​ക​ൾ​ക്കു മു​ക​ളി​ലും മ​ര​ങ്ങ​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ കു​ര​ങ്ങി​നെ കാ​ണാ​ൻ നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി. പാ​യി​പ്ര മി​ല്ലും​പ​ടി​യി​ലെ ക​ട​വ​രാ​ന്ത​യി​ലെ​ത്തി​യ കു​ര​ങ്ങ​നെ പ​ഴ​ങ്ങ​ളും മി​ഠാ​യി​ക​ളും ന​ൽ​കി​യാ​ണ് നാ​ട്ടു​കാ​ർ സ്വീ​ക​രി​ച്ച​ത്. കു​ര​ങ്ങ​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്ക​ലും ത​കൃ​തി​യാ​യി ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ കു​ര​ങ്ങ​ൻ പോ​യാ​ലി​മ​ല​യി​ലെ കാ​ടു​ക​ളി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു.