ഇലഞ്ഞി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ ജല വിഭവവകുപ്പ് ഇലഞ്ഞി പഞ്ചായത്തിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷനിൽ പങ്കാളികളായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ വിദ്യാർഥികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
ഇതിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി പിറവം ജല അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ് അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റിട്ട. വിംഗ്. കമൻഡർ പ്രമോദ് നായർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷാജി ആറ്റുപുറം, സിവിൽ എൻജിനീയറിംഗ് വകുപ്പു മേധാവി ടിമി തോമസ് എന്നിവർ പങ്കെടുത്തു.
ജൽ ജീവൻ മിഷനിൽ പങ്കാളികളായി വിസാറ്റിലെ എൻജിനീയറിംഗ് വിദ്യാർഥികൾ
12:35 AM Dec 09, 2022 | Deepika.com