മൂവാറ്റുപുഴ: ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് നാളെ മൂവാറ്റുപുഴ നഗരസഭയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരവും കലാസന്ധ്യയും അരങ്ങേറും. രാവിലെ 9.30 മുതൽ നഗരസഭാ ചിൽഡ്രൻസ് പാർക്ക്, ടൗണ്‍ ഹാൾ എന്നിവിടങ്ങളിലാണ് മത്സരം. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിക്കും.
വൈസ് ചെയർപഴ്സണ്‍ സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷ പ്രമീള ഗിരീഷ്കുമാർ, അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, നഗരസഭാംഗം ബിന്ദു സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഫ്രീഡം ഓണ്‍ വീൽസ് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ഗാനമേള നടക്കും. കിരണം 2022 എന്ന പേരിലാണ് മത്സരവും കലാ സന്ധ്യയും ഒരുക്കിയിരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാസന്ധ്യ
12:35 AM Dec 09, 2022 | Deepika.com