കാക്കനാട് : കേരള സാങ്കേതിക സർവകലാശാല മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാക്കനാട് രാജഗിരി എൻജിനീയറിംഗ് കോളജ് ജേതാക്കളായി. തുടർച്ചയായ മൂന്നാം തവണയാണ് രാജഗിരി ചാമ്പ്യന്മാരാകുന്നത്.
കോതമംഗലം എംഎ, അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. വിജയികൾക്കു രാജഗിരി കോളജ് അസി. ഡയറക്ടർ ഫാ. ജോയൽ ജോർജ് പുള്ളോലിൽ ട്രോഫികൾ നൽകി.
കെടിയു ഫുട്ബോൾ: രാജഗിരി ജേതാക്കൾ
12:35 AM Dec 09, 2022 | Deepika.com