കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വനിതാ പഠനകേന്ദ്രം, ദേശീയവനിത കമ്മീഷന്റെ സഹകരണത്തോടെ 'ജെന്‍ഡര്‍ ആന്‍ഡ് സ്പോര്‍ട്സ് ഇന്‍ ഇന്ത്യ: റോഡ് ബ്ലോക്സ് ആന്‍ഡ് റോഡ് മാപ്സ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ പ്രമുഖ ഒളിമ്പ്യനും ടേബിള്‍ ടെന്നീസ് താരവുമായ എ. രാധിക സുരേഷ് ഉദ്ഘാടനം ചെയ്തു.
ഡോ. ദേവി സൗമ്യജ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഡബ്ല്യൂഎസ്സി, ഡയറക്ടര്‍ ഡോ. കെ. അജിത അധ്യക്ഷയായി. സിന്‍ഡിക്കേറ്റ് അംഗം ഡോ. ആർ. പൂര്‍ണിമ നാരായണ്‍, ലീഗല്‍ സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് ഡോ. എ. വാണി കേസരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡോ. സംഗീത പ്രതാപ് നന്ദി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രസ്തുത സെമിനാറില്‍ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.
കുസാറ്റില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു
12:32 AM Dec 09, 2022 | Deepika.com