ആലുവ-ആ​ല​ങ്ങാ​ട് റോ​ഡ്: സ്ഥലം അളന്നു തിട്ടപ്പെടുത്തൽ തുടങ്ങി

12:32 AM Dec 09, 2022 | Deepika.com
ആ​ല​ങ്ങാ​ട്: ആലുവ- ആ​ല​ങ്ങാ​ട് റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പു​തു​ക്കി​യ അ​ലൈ​ൻ​മെന്‍റ് പ്ര​കാ​രം സ്ഥ​ലം അ​ള​ന്ന് അടയാളപ്പെടുത്തുന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി. റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മിക്കു​ന്ന​തി​ന് നേ​ര​ത്തെ വ്യ​വ​സാ​യ- പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. 

12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ക. ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ലു​ള്ള ടാ​ർ റോ​ഡി​നൊ​പ്പം സ​ർ​വീ​സ് റോ​ഡ്, ഡ്രെ​യി​ൻ കം ​ഫു​ട്പാ​ത്ത്, കേ​ബി​ൾ ഡ​ക്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് 12 മീ​റ്റ​ർ വീ​തി​യി​ലു​ള്ള റോ​ഡ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ മു​ത​ൽ പെ​രി​ക്ക​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് മാ​ർ​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി. പൊ​തു മ​രാ​മ​ത്ത് പു​റ​മ്പോ​ക്ക് ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​നു ശേ​ഷം സം​യു​ക്ത പ​രി​ശോ​ധ​ന​യും സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന​വും ന​ട​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.