ഭാരതമാതാ എൻഎസ്എസ് യൂണിറ്റ് ജന്മദിനാഘോഷം
12:32 AM Dec 09, 2022 | Deepika.com
കൊച്ചി: ഭാരതമാതാ എൻഎസ്എസ് യൂണിറ്റ് അന്‍പതാം ജന്മദിനാഘോഷം നടന്നു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. ജോണ്സണ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസ് വർഗീസ് പനക്കളം, സിസ്റ്റർ ഡോ. റിന്റു വർഗീസ്, കെ.പി. ബൈജു, വോളന്റിയർ സെക്രട്ടറിമാരായ പി.എസ്. ആവ്ലിൻ, നീമ എൽസ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സഹപാഠിക്കൊരു സ്നേഹവീട് അടക്കം നിരവധി പ്രവർത്തന പരിപാടികളാണ് സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.