അലോപ്പതി ഡോക്ടറുടെ ഒഴിവ്
12:26 AM Dec 09, 2022 | Deepika.com
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ഒരു അലോപ്പതി ഡോക്ടറുടെ താത്കാലിക ഒഴിവിലേയ്ക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഇന്ന് രാവിലെ പതിനൊന്നിന് കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ എന്നിവയുടെ അസൽ സഹിതം നേരിട്ട് ഹാജരാകണം.