തിരുവനന്തപുരം : ജില്ലയിലെ ജെജെഎം പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദമുള്ളവര്‍ക്കും (11 ഒഴിവ്) കളക്ടറേറ്റ് ഓഫീസ് നിരീക്ഷണത്തിന് സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/എംബിഎ/ ഇവ രണ്ടും ഉള്ളവര്‍, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്കും (രണ്ട് ഒഴിവ്) റവന്യു/ പഞ്ചായത്തില്‍ നിന്നും വിരമിച്ച സെക്രട്ടറി/സീനിയര്‍ സൂപ്രണ്ട്/തഹസീല്‍ദാര്‍ എന്ന റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്കുമാണ് അവസരം (ഒരു ഒഴിവ്).
യോഗ്യതയുള്ളവര്‍ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റില്‍ ഡിഡിസി നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ രേഖകളുമായി എത്തണമെന്ന് വാട്ടര്‍ അഥോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. 179 ദിവസമാണ് നിയമന കാലാവധി. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വിവരങ്ങള്‍ക്ക് 9496000676, 9496000689.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്
12:26 AM Dec 09, 2022 | Deepika.com