കൂത്തുപറമ്പ്: കണ്ണൂർ സർവകലാശാല ഇന്റർ കോളജിയറ്റ് വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ നിർമലഗിരി കോളജ് ജേതാക്കളായി. കൂത്തുപറമ്പ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ തലശേരി ഗവ. ബ്രണ്ണൻ കോളജ് രണ്ടാം സ്ഥാനവും ചൊക്ലി ഗവ. കോളജ് മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് പ്ലെയറായി ടി.എം. അഞ്ജിത (ബ്രണ്ണൻ കോളജ്), ബെസ്റ്റ് ഫോർവേഡ് ആൻഡ് ടോപ് സ്കോററായി ആർ. അമയ (നിർമലഗിരി കോളജ്), ബെസ്റ്റ് ഡിഫെൻഡറായി ആദിത്യ (നിർമലഗിരി കോളജ് ), ബെസ്റ്റ് ഗോൾകീപ്പറായി അശ്വിനി (നിർമലഗിരി കോളജ്) എന്നിവരെയും തെരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ ചൊക്ലി ഗവ.കോളജ് കായികവിഭാഗം മേധാവി ഡോ. ഫ്രൈജോ, കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി റോയ്, ഇന്റർനാഷണൽ ഹോക്കി താരം നിയാസ് ഉൾപ്പെടെ നിരവധി ഹോക്കി താരങ്ങളും കോളജ് കായികവിഭാഗം മേധാവികളും പങ്കെടുത്തു.
ഇന്റർ കോളജിയറ്റ് വനിതാ ഹോക്കി; നിർമലഗിരി ജേതാക്കൾ
11:54 PM Dec 08, 2022 | Deepika.com