സൗജന്യ മനഃശാസ്ത്ര ശില്പശാല 11ന്
11:54 PM Dec 08, 2022 | Deepika.com
കണ്ണൂർ: ലീപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര-വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി "നിത്യജീവിതത്തിൽ പോസിറ്റീവ് സൈക്കോളജി ഉപയോഗിച്ച് എങ്ങനെ പോസിറ്റീവായി ജീവിക്കാം അതുവഴി എങ്ങനെ നെഗറ്റീവിനെ നേരിടാം' എന്ന വിഷയത്തിൽ 11ന് സൗജന്യ മനഃശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന ശില്പശാല ലീപ് സെന്ററിലെ സൈക്കോളജിസ്റ്റ് ഡോ. കെ.ജി രാജേഷ് നയിക്കും. ശില്പശാലയിൽ പങ്കെടുക്കുന്നവർ 9388776640, 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.