കരട് വോട്ടർ പട്ടിക: അപേക്ഷാ തീയതി നീട്ടി
11:47 PM Dec 08, 2022 | Deepika.com
കൊച്ചി: വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് 18 വരെ അപേക്ഷ സമർപ്പിക്കാം. അർഹരായവരുടെ പേരുകൾ ചേർക്കുന്നതിനും മരണപ്പെട്ടവരുടെയും താമസം മാറിയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് കളക്ടർ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.