ജലശ്രീ ക്ലബ്ബിന് തുടക്കം
11:00 PM Dec 08, 2022 | Deepika.com
മുട്ടം: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ജലശ്രീ ക്ലബിന് തുടക്കമായി. പഞ്ചായത്തംഗം അരുണ്‍ പൂച്ചക്കുഴി, പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ലിൻ എസ്എബിഎസ്, ജലശ്രീ മിഷൻ കോ-ഓർഡിനേറ്റർ അജീന മാത്യു , അക്കാദമിക് കോ- -ഓർഡിനേറ്റർ ജോസഫ് ജോണ്‍ ,സിസ്റ്റർ ലിറ്റി എസ്എബിഎസ് , ആൻസി എബ്രഹാം, സിസി ജോർജ് എന്നിവർ പ്രസംഗിച്ചു.