തയ്യൽ മെഷീൻ വിതരണം ചെയ്തു
10:58 PM Dec 08, 2022 | Deepika.com
കട്ടപ്പന: സാമൂഹിക സംരംഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി തയ്യിൽ മെഷീൻ വിതരണം ചെയ്തു. കട്ടപ്പന ബ്ലോക്ക് സോഷ്യോ എക്കണോമിക് ആൻഡ് എൻവയൺമെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക സംരംഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് അംഗങ്ങൾക്കായി തയ്യൽ മെഷീൻ വിതരണം ചെയ്തത്. 3,900 രൂപയുടെ സാമ്പത്തിക സഹായവും 3,500 രൂപ ഗുണഭോക്തൃവിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. സീസ് പ്രസിഡന്റ് രാജമ്മ രാജൻ അധ്യക്ഷത വഹിച്ചു. അനന്തു കൃഷ്ണൻ പദ്ധതി വിശദീകരിച്ചു.