ജില്ലാ സീനിയർ വോളി ചാന്പ്യൻഷിപ്പ്
10:56 PM Dec 08, 2022 | Deepika.com
തൊടുപുഴ: ജില്ലാ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പ് മുട്ടം പഞ്ചായത്ത് മിനി വോളിബോൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ 17,18 തീയതികളിൽ നടക്കും. കോഴിക്കോട് നടക്കുന്ന സംസ്ഥാന സീനിയർ വോളിചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മൽസരത്തിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ ഇന്നു വൈകുന്നേരം അഞ്ചിനു മുന്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോണ്: 8281063040.