തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ് ഫൊറോനപളളിയിൽ അഖില കേരള എക്യുമെനിക്കൽ കരോൾ ഗാന മൽസരവും മാർഗംകളി മൽസരവും നാളെ നടക്കുമെന്ന് ഫൊറോന വികാരി റവ.ഡോ.ജോർജ് താനത്തുപറന്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെറുപുഷ്പമിഷൻ ലീഗ് മുതലക്കോടം മേഖലയും കോതമംഗലം രൂപതയും ചേർന്ന് നടത്തുന്ന മാർഗംകളി മത്സരം ഉച്ചയ്ക്ക് ഒന്നിന് പാരിഷ്ഹാളിൽ ആരംഭിക്കും. മൽസരത്തിൽ വിവിധ രൂപതകളിലെ ഇടവകകളിൽനിന്നും സ്കൂളുകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും. വൈകുന്നേരം 5.30നു കെസിവൈഎം മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിൽ കരോൾഗാന മൽസരം സെന്റ് ജോർജ് എച്ച്എസിൽ നടക്കും.
വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽനിന്നു ലഭിച്ച ഓണ്‍ലൈൻ എൻട്രികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. നാഷണൽ ഹാർഡ്വെയേഴ്സ്, കുറാസോ, പ്യാരിവെയർ, ബെസ്റ്റ്ബോണ്ട് ഇൻഡസ്ട്രീസ് എന്നിവയാണ് മൽസരം സ്പോണ്സർ ചെയ്തിരിക്കുന്നത്.
പത്രസമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി ഫാ.ജസ്റ്റിൻ ചേറ്റൂർ, ട്രസ്റ്റി സാന്േറാ പോൾ ചെന്പരത്തി, ടോം ജെ. കല്ലറയ്ക്കൽ എന്നിവരും പങ്കെടുത്തു.
മുതലക്കോടം ഫൊറോന പള്ളിയിൽ കാരൾ, മാർഗംകളി മൽസരം
10:56 PM Dec 08, 2022 | Deepika.com