യുഡിഎഫ് ധർണ നടത്തും
10:56 PM Dec 08, 2022 | Deepika.com
വണ്ടിപ്പെരിയാർ: ഗ്രാമ പഞ്ചായത്തിൽ ഭരണസമിതി യോഗങ്ങളിൽ യുഡിഎഫ് അംഗങ്ങളോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മോശമായി പെരുമാറുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും പ്രതിഷേധിച്ച് 12ന് പഞ്ചായത്ത് കാര്യാലയത്തിനു മുൻപിൽ യുഡിഎഫ് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.