ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 വരെ നീട്ടി.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമെ തുടർന്നുവരുന്ന മൂന്നു യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 ) 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം. അപേക്ഷ നേരത്തേ സ്വീകരിക്കുമെങ്കിലും അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകൂ.
ഇതോടൊപ്പം തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന നടപടികളും നടന്നുവരികയാണ്. ജില്ലയിൽ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചവരുടെ എണ്ണം 56.06 ശതമാനമായി. തെരഞ്ഞെടുപ്പു കമ്മീഷന്റെ www.nsvp.in എന്ന വെബ്സൈറ്റ്,VOTER HELPLINE APP (V.H.A) എന്നീ സംവിധാനങ്ങൾക്ക് പുറമെ ബൂത്ത് ലെവൽ ഓഫീസർ മുഖേന ഫോം 6 ബി സമർപ്പിച്ചും വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാം.
കരട് വോട്ടർപട്ടിക: 18 വരെ അപേക്ഷിക്കാം
10:56 PM Dec 08, 2022 | Deepika.com