പോലീസിനുനേരേ കൈയേറ്റശ്രമം; പ്രതി പിടിയില്‍
10:52 PM Dec 08, 2022 | Deepika.com
എടത്വ: ഡ്യൂട്ടിക്കിടെ പോലീസിനുനേരേ കൈയേറ്റ ശ്രമം നടത്തിയ പ്രതി പിടിയില്‍. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പടിഞ്ഞാറേ പറമ്പില്‍ സതീഷ് കുഞ്ഞാണ് (35) പോലീസ് പിടിയിലായത്. ചക്കുളത്തുകാവ് ജംഗ്ഷനു മുന്‍പിലാണ് സംഭവം. മദ്യപിച്ചെത്തിയ സതീഷ് റോഡില്‍ വാഹനം കുറുകെയിട്ട് ഗതാഗത തടസം സൃഷ്ടിച്ചതിനു പോലീസ് ചോദ്യം ചെയ്തതാണ് കൈ യേറ്റശ്രമത്തില് എത്തിയത്. പോലീസ് കസ്റ്റഡിയിലായ സതീഷിനെ കോടതി റിമാൻഡ് ചെയ്തു.