ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്ളൈ ഓവറിന്റെ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഇന്നു രാത്രി ഒമ്പതു മുതല്‍ നാളെ രാവിലെ ആറുവരെ നടത്തുന്നതാണ്. കോണ്‍ക്രീറ്റ് ചെയ്യുന്ന വാഹനങ്ങള്‍ നിലവിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടാണ് പ്രവൃത്തികള്‍ നടത്തുന്നത്. അതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധിക്കുന്നതല്ല.
ഈ ഭാഗത്തൂടെ കടന്നുപോകാനുള്ള എല്ലാ വാഹനങ്ങളും മേല്‍ പറഞ്ഞ സമയങ്ങളില്‍ (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) പെരുന്ന, തിരുവല്ല, അമ്പലപ്പുഴ വഴിയോ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവലവഴി ആലപ്പുഴക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ തിരുവല്ല വഴിയോ എസ്.എന്‍ കവല ചമ്പക്കുളം പൂപ്പള്ളി വഴി പോകേണ്ടതുമാണ്. കൈനകരി റോഡില്‍ മടവീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ല.
എസി റോഡ് നവീകരണം ! പണ്ടാരക്കളം ഫ്ളൈ ഓവറില്‍ ഇന്നു രാത്രി ഗതാഗത നിരോധനം
10:52 PM Dec 08, 2022 | Deepika.com