മങ്കൊമ്പ്: മയക്കുമരുന്നു വ്യാപനം തടയുക, മത്സ്യത്തൊഴിലാളി- തീരദേശ മേഖലാ പ്രശ്നങ്ങൾ പരിഹരിക്കുക, കർഷകരുടെ ദുരിതങ്ങൾക്കു പരിഹാരം കാണുക, അശാസ്ത്രീയമായ ബഫർ സോൺ നിർണയം തിരുത്തുക, തൊഴിലില്ലായ്മയ്ക്കു പരിഹാരം ഉണ്ടാക്കുക, ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പള്ളിവാതുക്കൽ നയിക്കുന്ന ലോംഗ് മാർച്ചിന് കുട്ടനാട്ടിൽ സ്വീകരണം നൽകി.
ചമ്പക്കുളം ബസിലിക്ക, എടത്വ സെന്റ് ജോർജ് പള്ളി എന്നിവിടങ്ങളിൽ സ്വികരണം നൽകി. ബസിലിക്കയിൽ നൽകിയ സ്വീകരണ പരിപാടി ഫൊറോന റെകടർ ഫാ. ഗ്രിഗറി ഓണംകുളം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കാഞ്ഞിരവേലി, ഫാ. ടോണി നമ്പിശേരികളം, ഫാ. വർഗീസ് തട്ടാരടിയിൽ, ടോമിച്ചൻ മേപ്പുറം, ചാക്കപ്പൻ കൊച്ചു പള്ളത്തുശേരി, ഔസേച്ചച്ചൻ ചെറുകാട്, കത്തോലിക്ക കോൺഗസ് ചങ്ങനാശേരി അതിരുപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം, ജോസി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. എടത്വയിൽ ഫൊറോന വികാരി ഫാ. മാത്യൂ ചൂരവടി ഉദ്ഘാടനം ചെയ്തു. ജയൻ പുന്നപ്ര, ബിൽബി കണ്ടത്തിൽ, മോഡി തോമസ് എന്നിവർ പ്രസംഗിച്ചു.
ലോംഗ് മാർച്ചിനു സ്വീകരണം നൽകി
10:52 PM Dec 08, 2022 | Deepika.com