തുറവൂർ: പള്ളിത്തോട് വഴി ചെല്ലാനത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. നൂറുകണക്കിന് തീരദേശവാസികൾ ആശ്രയിക്കുന്ന കെഎസ്ആർടിസി ബസ് സർവീസ് കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് നിർത്തിവച്ചത്.
നിയന്ത്രണങ്ങൾക്ക് ഇളവ് വന്നപ്പോൾ നിലവിൽ രാവിലെയും വൈകിട്ടും ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ലോക്ക് ഡൗണിന് മുമ്പ് ചെല്ലാനത്തു നിന്നു ചേർത്തലയിലേക്കും ആലപ്പുഴയിലേക്കും വിവിധ സമയങ്ങളിൽ നിരവധി സർവീസുകൾ ഉണ്ടായിരുന്നതാണ്. ചേർത്തല ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന ഒരു റൂട്ടായിരുന്നു ചെല്ലാനം - പള്ളിത്തോട് ചേർത്തല റൂട്ട്. നിലവിൽ ഈ റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതുമൂലം തീരദേശ ജനത ദുരിതത്തിലാണ്. പള്ളിത്തോട് വഴി മുഴുവൻ കെഎസ്ആർടിസി സർവീസുകളും പുനസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പള്ളിത്തോട്- ചെല്ലാനം ബസ് സർവീസ് പുനഃസ്ഥാപിക്കണം
10:50 PM Dec 08, 2022 | Deepika.com