ലഹരിവിരുദ്ധ ബോധവത്കരണം
10:50 PM Dec 08, 2022 | Deepika.com
മാന്നാർ: കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 10ന് നടക്കും. രാവിലെ 10.30ന് ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ദീപു പടകത്തിൽ ഉദ്ഘാടനം ചെയ്യും. ദീപാ രാജൻ അധ്യക്ഷത വഹിക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. ബെന്നിമോൻ ക്ലാസ് നയിക്കും. മാധ്യമ പ്രവർത്തകൻ അനീഷ് വി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. മണിയമ്മ ഉദയൻ, ലേഖ സജീവ്, വാർഡ് മെമ്പർ ബിന്ദു പ്രദീപ്, സിഡിഎസ് മെമ്പർ ജോളി ഏബ്രഹാം എന്നിവർ പ്രസംഗിക്കും.