ആലപ്പുഴ: കായികതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ജില്ല, ബ്ലോക്ക് തലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനം അദ്ഭുതപ്പെടുത്തുന്നതാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ കലവൂര്‍ എല്എസ്എച്ച് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
യുവജനങ്ങളുടെ കലാ, സാംസ്കാരിക, കായിക മേഖലകളിലെ മികവുകള്‍ പ്രകാശിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും സംസ്ഥാന യുവജന ബോര്‍ഡും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവം ആര്യാട് ബ്ലോക്ക് പരിധിയിലെ വിവിധയിടങ്ങളിലായാണ് നടക്കുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും ആറു നഗരസഭകളില്നിന്നുമുള്ള രണ്ടായിരത്തോളം കായിക പ്രതിഭകളാണ് ജില്ലാതല കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ചടങ്ങില്‍ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ടി.വി. അജിത് കുമാര്‍ അധ്യക്ഷനായി. ബിപിന്‍ സി. ബാബു, കെ.ഡി. മഹീന്ദ്രന്, വിജി വിഷ്ണു, ആര്. റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കേരളോത്സവം: കായിക മത്സരങ്ങള്‍ക്കു തുടക്കം
10:50 PM Dec 08, 2022 | Deepika.com