ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
10:50 PM Dec 08, 2022 | Deepika.com
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് ഒറ്റത്തെങ്ങുകൽ ഇന്നസെന്റ് (84) ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരിക്കേ മരിച്ചു. ചെല്ലാനം പള്ളിത്തോട് തീരദേശ റോഡിൽ പഞ്ചായത്ത് പാലം കവലയ്ക്ക് സമീപത്തായിരുന്നു അപകടം. റോഡ് സൈഡിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ ഒന്നോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ ത്ര്യേസ്യാമ്മ. മക്കൾ സാബു, സ്റ്റാലിൻ, സീന, സജയൻ. മരുമക്കൾ ഷൈല, രാജേഷ്.