ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയെ കുറെ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും പണ സമ്പാദന കേന്ദ്രമാക്കി മാറ്റിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്.
ആധുനിക ചികിത്സാ സംവിധാനങ്ങളുണ്ടെങ്കിലും മിക്കപ്പോഴും ഇവിടെനിന്ന് മികച്ച ചികിത്സ ലഭിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽപ്പെട്ട് എത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ നൽകാൻ സീനിയർ ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നില്ല. അവർ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. രോഗികൾ പരാതി നൽകിയാലും വകുപ്പുതല അന്വേഷണങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ്ട്രോളജി, ന്യൂറോ സർജറി, മെഡിസിൻ എന്നിവയിൽ ഒഴിവുള്ള തസ്തികകളിലേക്കു ഉടൻ നിയമനങ്ങൾ നടത്തുക, സ്വകാര്യ സ്ഥാപനത്തിലേക്കുള്ള കുറിപ്പടികൾ ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രിയെ പണസമ്പാദന കേന്ദ്രമാക്കി മാറ്റിയെന്ന്
10:48 PM Dec 08, 2022 | Deepika.com