തുറവൂർ: പള്ളിത്തോട് മത്സ്യഭവൻ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു. 2004ൽ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുനൽകിയതിനെത്തുടർന്നാണ് ലക്ഷങ്ങൾ മുടക്കി ഇവിടെ മത്സ്യഭവൻ നിർമിച്ചത്.
തുടർന്ന് രണ്ടുവർഷം ഇത് പ്രവർത്തിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥരുടെ കുറവ് പറഞ്ഞ് അടച്ചിടുകയായിരുന്നു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് സഹായകരമായിരുന്ന സ്ഥാപനമായിരുന്നു ഇത്. ഇപ്പോൾ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പൊളിഞ്ഞു കിടക്കുന്നതിനാൽ കെട്ടിടനത്തിനുള്ളിൽ കടന്ന് സാമൂഹ്യവിരുദ്ധരും മദ്യ-മയക്കുമരുന്ന് സംഘവും താവളം ആക്കിയിരിക്കുകയാണ്. അടിയന്തരമായി മത്സ്യഭവൻ പുനഃസ്ഥാപിക്കുകയോ, അങ്കണവാടിക്കോ ഏറ്റെടുത്ത് നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മത്സ്യഭവൻ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
10:45 PM Dec 08, 2022 | Deepika.com