വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

10:44 PM Dec 08, 2022 | Deepika.com
മ​ല​ന്പു​ഴ: വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​ന്പു​ഴ ശ​ക്തി ന​ഗ​ർ അ​ന്പാ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ ശി​ലോ​മ​ണി(68) ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. ഏ​ക മ​ക​ൾ അ​ജി​ത​യും ഭ​ർ​ത്താ​വ് കു​ഞ്ഞു​മോ​നും ഗ​ൾ​ഫി​ലാ​ണ്. ശി​ലോ​മ​ണി​യെ മ​ക​ൾ അ​ജി​ത ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​യ​ൽ​ക്കാ​രി​യെ വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു. അ​വ​ർ ചെ​ന്ന് വീ​ട്ടി​ൽ നോ​ക്കി​യ​പ്പോ​ൾ താ​ഴെ വീ​ണു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​വ​ർ അ​യ​ൽ​വാ​സി​ക​ളെ​യും പോ​ലീ​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.