സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
10:17 PM Dec 08, 2022 | Deepika.com
രാജപുരം: പിക്കപ്പ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാലിലെ തടത്തില്‍ ടിന്റു(29) ആണ് മരിച്ചത്. ഒടയംചാലിലെ ബാറില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ഒടയംചാല്‍ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.സംസ്കാരം ഇന്ന് രാവിലെ 10 ന് കള്ളാര്‍ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍. മാതാവ്: മേഴ്സി ഫിലിപ്പ്. സഹോദരങ്ങള്‍: മനു, ടിനു.