മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.എസ്. സൗരവിന് ജില്ലാ കലോത്സവം ഭരതനാട്യത്തിലും ഒന്നാം സ്ഥാനം.
കൽപ്പറ്റ എസ്കഐംജെ എച്ച്എസ്എസ് വിദ്യാഥിയായ സൗരവ് എച്ച്എസ്എസ് വിഭാഗം ഭരതനാട്യത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. നാടോടി ന്യത്തത്തിലും മത്സരിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് കൊല്ലത്ത് നടന്ന സംസ്ഥാന ടെക്നിനിക്കൽ സ്കൂൾ കലോത്സവം ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയത്. ബിഎസ്എഫ് ജവാനായിരുന്ന പരേതനായ കിണ്ടിമൂല സുനിൽ, സന്ധ്യ ദന്പതികളുടെ മകനാണ് സൗരവ്.
ഭരതനാട്യത്തിൽ ഇരട്ടനേട്ടവുമായി സൗരവ്
01:12 AM Dec 08, 2022 | Deepika.com